2012, ഡിസംബർ 8, ശനിയാഴ്‌ച

ആത്മോപദേശശതകം; നാളിതുവരെ എനിക്കുമനസ്സിലായതു് - ഒന്നാം മന്ത്രം.


© ഉദയഭാനു പണിക്കർ

വ്യാസഭഗവനെയോ ശ്രീകൃഷ്ണഭഗവാനെയോ  ശരിക്കും  അറിയണമെങ്കിൽ മഹാഭാരതം പഠിക്കണം.  അതുപോലെ  തന്നെ  ശ്രീ നാരായണഗുരുദേവനെ അറിയുവാൻ ഗുരുദേവകൃതികൾ പഠിക്കണം.  ഗുരുദേവപഠനത്തിനേറ്റവും  ഉതകുന്ന  കൃതികൾ  ദൈവദശകവും ആത്മോപദേശശതകവും  ആണെന്നും  കരുതുന്നു.

പല പ്രഗല്ഭരും ആത്മോപദേശശതകത്തുനു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. അവയിൽ നിന്നും മനസ്സിലാക്കിയകാര്യങ്ങളും, മനനത്തിലൂടെ സ്വയം  മനസ്സിലക്കിയകാര്യങ്ങളും; എന്നാൽ കഴിയും വിധം  വായനക്കാർക്കു വേണ്ടി പങ്കുവയ്ക്കാനുള്ള  ശ്രമമാണു്   ലേഖനപരമ്പര.

എന്നെപ്പോലെ  മറ്റുള്ളവർക്കും  ഇതൊരു  നല്ല  പഠനവും  ഒരു  നല്ല ആത്മീയാനുഭൂതിയും  ആകുമെന്നു  വിശ്വസിക്കുന്നു.  അങ്ങനെയാകട്ടെ എന്ന  ആശംസകളോടുകൂടി  ആത്മോപദേശശതകത്തിലെ  ഒന്നാം മന്ത്രത്തിലേക്കു കടക്കട്ടെ.

അറിവിലുമേറിയറിഞ്ഞിടുന്നവൻ ത-
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളൻചുമുള്ളടക്കി-
ത്തെരുതെരെ വീണു വണങ്ങിയോതിടേണം.

മനസ്സ്,  ശരീരം,  ബുദ്ധി  ഇവയെല്ലാം  പരബ്രഹ്മം  തന്നെ.  എന്നാൽ  ആ സത്യം  മനസ്സിലാക്കാൻ  വളരെ  പ്രയാസമുള്ള  സംഗതിയാണു്.  ആ ആത്മീയ സത്യത്തിൽ - അഥവാ    ആദ്ധ്യാത്മതലത്തിൽ  എത്താനുള്ള  ഒരു  ഉപാധിയാണു്  ആത്മോപദേശശതകം.    പഠനത്തിനു്   മനസ്സും ശരീരവും  ബുദ്ധിയും  ആവശ്യവും  ആണു്.  ഇവയോടൊപ്പം   ഇന്ദ്രീയങ്ങളും  ആവശ്യം  തന്നെ.  ഇന്ദ്രീയങ്ങളുടെ  മായാവലയത്തിൽപ്പെട്ട  അവസ്ഥാവിശേഷത്തിൽ,  ഒരു  സാധാരണ  മനുഷ്യനു്  മനസ്സ്,  ശരീരം,  ബുദ്ധി  ഇവയെല്ലാം  ഉപയോഗിച്ചു  മാത്രമേ   പരബ്രഹ്മത്തെ  പ്രപിക്കാൻ  സാധിക്കുകയുള്ളൂ.
അറിവു  പലവിധം  ഉണ്ടു്.  വ്യവസ്ഥകൾക്കും  ഉപാധികൾക്കും വിധേയമായി  ഉണ്ടാകുന്ന  അറിവിനും  അപ്പുറമുള്ളതും  എന്നാൽ  എല്ലാ   അറിവിലും  അന്തർനിഹിതവും  അന്തർലീനവും  ആയിട്ടുള്ള ശുദ്ധചൈതന്യത്തെയാണു  ഗുരുദേവൻ  ഇവിടെ  ‘അറിവിലും  റി  അറിഞ്ഞിടുന്നവൻ’  എന്നതു  കൊണ്ടു്  ഉദ്ദേശിക്കുന്നതു്.   ചൈതന്ന്യം നമ്മുടെ  ഉള്ളിലും  പുറത്തും,  ഒരുപോലെ  പ്രകാശിച്ചുകൊണ്ടും ഇരിക്കയാണെന്നതും  ഗുരുദേവൻ  ഇവിടെ  വ്യക്തമാക്കുന്നു.  കർമ്മങ്ങൾ ചെയ്യുന്നൂ  എന്നും,  കർമ്മഫലങ്ങളെ  അനുഭവിക്കുന്നൂ  എന്നും കാണപ്പെടുന്നെങ്കിലും  അവയാലൊന്നിനാലും  ബാധിക്കാത്ത,    പരമാത്മാവിനെ  സാക്ഷാത്കരിക്കുക  എന്ന  നമ്മുടെ  അന്തിമലക്ഷ്യം  സാധിതമാക്കുവാൻ  ഞ്ചു  ഇന്ദ്രീയങ്ങളേയും  ഉള്ളിലേക്കു  തിരിച്ചു് ധ്യാനനിരതരായി  ശരണഭാവത്തോടുകൂടി  ഉപദേശങ്ങളെ അനുസ്മരിക്കണം,  അനുസരിക്കണം. ഗീതയിലെന്നപോലെ  ഇവിടെയും  ജ്ഞാനവും  കർമ്മവും  ഭക്തിയും  ഒന്നായി  ഉപയോഗപ്പെടുത്തണം  എന്ന  സൂചന  ഗുരുദേവൻ  തുടക്കത്തിൽ  തന്നെ  തരികയാണു  ചെയ്തിരിക്കുന്നതും.
‘ഇന്ദ്രീയങ്ങളെ അടക്കി,  എല്ലാത്തിനോടും  എല്ലായിടത്തും  സമഭാവനയോടുകൂടി  സകല  ജീവികളുടെയും  ഹിതത്തിൽ  താല്പര്യം ഉള്ളവരായി  അരാണോ;  സർവ്വവ്യാപിയും  അചിന്ത്യവും  അചലവും അവ്യക്തവും,  ശ്വാശ്വതവും,  നിർദ്ദേശങ്ങൾക്കതീതവും  അക്ഷരവും  ആയ പരബ്രഹ്മത്തെ  ഉപാസിക്കുന്നതു്;  അവർ   പരബ്രഹ്മത്തെത്തന്നെ  പ്രാപിക്കുന്നൂ’  എന്ന  ഗീതാവാക്യങ്ങളും  ഗുരുദേവൻ  എവിടെ  നമ്മെ ർമ്മിപ്പിക്കുന്നു.  ഗീതയിലേയും  ഉപനിഷത്തുകളിലേയും  മറ്റും  ചില  മന്ത്രങ്ങളുമായും  എതിനു  സാദൃശ്യം  തോന്നാം.  “യാതൊന്നു  ചെയ്യുന്നുവോ,  യാതൊന്നു  ഭുജിക്കുന്നുവോ,  യാതൊന്നു  ഹോമിക്കുന്നുവോ,  യാതൊന്നു  കൊടുക്കുന്നുവോ,  യാതൊരു  സാധന  ചെയ്യുന്നുവോ  അതൊക്കെയും  ആ പരമാത്മാവിനർപ്പണമായി ചെയ്യുക;  ‘ജ്ഞാനികൾ  ബുദ്ധിയോഗത്തെ  ആശ്രയിച്ചു്  കർമ്മഫലം ഉപേക്ഷിച്ചു്  ജന്മബന്ധങ്ങളിൽ  നിന്നും  മുക്തരായി  ദുഃഖരഹിതമായ പരമാത്മപദം  പ്രാപിക്കുന്നു;  തുടങ്ങിയ  ഗീതാ  വാക്യങ്ങൾ  നോക്കുക.  ‘ഇന്ദ്രീയങ്ങളേക്കാൾ  ശ്രേഷ്ടങ്ങളാകുന്നു  വിഷയങ്ങൾ,  ആ വിഷയങ്ങളേക്കാൾ  ശ്രേഷ്ടങ്ങളാകുന്നു  മനസ്സ്.  മനസ്സിനേക്കാൾ ശ്രേഷ്ടമാകുന്നു  ബുദ്ധി.  ബുദ്ധിയേക്കാൾ  ശ്രേഷ്ടമാകുന്നു  മഹാനായ  ആത്മാവു്’ എന്നു്  കഠോപനിഷത്തിൽ  പറയുന്നു.   ആത്മാവാണു  ഗുരുദേവൻ  ഇവിടെ   ആദ്യ  മന്ത്രത്തിൽ  തന്നെ  നമുക്കു  പരിചയപ്പെടുത്തിത്തരുന്ന  അറിവിലുമേറിയറിഞ്ഞിടുന്നവൻ തന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കു”ന്ന,   “കരു”  അഥവാ  അറിവു്.

എന്നാൽ  നിരുപാധികവും  പരമാർദ്ധവുമായ  പരബ്രഹ്മത്തിനുപകരം വിശേഷരൂപങ്ങളെ  പൂജിക്കുക  എന്നതു്  ഒരു  തരം,  തരം  താഴ്ത്തൽ  ആണെന്നതും  നാം  ർക്കേണ്ടതാണു്.  ഇവിടെയാണു  മതവും  ആത്മീയതയും  തമ്മിലുള്ള  അന്തരം  കാണാൻ  സാധിക്കുക.  നമ്മുടെ  ആത്മീയ  സപര്യയിൽ  പ്രതിഷ്ടകൾക്കും  അനുഷ്ടാനങ്ങൾക്കും  ഒരുസ്ഥനമുണ്ടുതാനും.  എന്നാൽ  ക്രമേണ  ഉപാസനയിലൂടെയും  ധ്യാനത്തിലൂടെയും  നിഷ്ക്കാമകർമ്മത്തിലൂടെയും,  ശബ്ദരഹിതവും  എന്നാൽ  വാചലവുമായ  ഭാഷയിലൂടെയും  അവയ്ക്കെല്ലാം   അപ്പുറമെത്തി  അതിലൂടെ  ജ്ഞാനം  കണ്ടെത്താൻ  സാധിക്കും, സാധിക്കണം.  എന്നിട്ടു്,   ജ്ഞാനത്താൽ  ഉത്തേജിതരായി  ധർമ്മാധിഷ്ടിതമായി  കർമ്മനിരതനാകണം.  അതിനുള്ള  ആദ്യ  ചുവടാണു്    ആദ്യ  മന്ത്രത്തിലൂടെ  ഗുരുദേവൻ  നമുക്കുപദേശിച്ചു  തരുന്നതു്.

മോക്ഷമാണു  മനുഷ്യജീവിതലക്ഷ്യം.  മോക്ഷം  മുക്തിയാണു്.   മുക്തിയാണു  സ്വാതന്ത്ര്യം.  സ്വാതന്ത്ര്യം,  സ്വതന്ത്രമായ  അവസ്ഥയാണു്, അതായതു്  സ്വസ്തമായ  ഒരവസ്ഥ.   സ്വസ്തത  വേണമെങ്കിൽ  നാം  നമ്മിൽതന്നെ  കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയും  വേണം, അഥവാ  നാം  നമ്മെ  അറിഞ്ഞിരിക്കണം.  നാം  നമ്മേ  അറിയുകയെന്നാൽ  ആത്മജ്ഞാനം  നേടുക  എന്നർദ്ധം.
ആത്മജ്ഞാനം  വെറും  പാണ്ഡിത്യം  കൊണ്ടോ,  വെറും  ഭക്തി  കൊണ്ടോ,  വെറും  കർമ്മം  കൊണ്ടോ  മാത്രം  നേടുവാനും  സാദ്ധ്യമല്ല.  എന്നാൽ   ഒന്നിൽ  ശരിക്കും  മനസ്സിനെ  ഒറപ്പിച്ചാൽ  അതു  മറ്റുള്ളവയിലേക്കു  നയിക്കും.  അർപ്പണമനോഭാവത്തോടുകൂടിയ  ഭക്തിയിൽക്കൂടി അന്തർമുഖനായി,  ദൃശ്യമെന്നോ  ദൃക്കെന്നോ  ഉള്ള  വ്യത്യാസം  കൂടാതെ,  എന്നാൽ  ഒരേ  സമയം   ദൃക്കായും  ദൃശ്യമായും  തന്നുരുവിലും  പുറത്തും  ഉജ്ജ്വലിക്കുന്ന   “കരു”  വിനെ അർപ്പണ  മനോഭാവത്തോടുകൂടി  തെരുതെരെ  വീണുവണങ്ങുക.  എന്നിട്ടു്  സാധന  തുടങ്ങുക.  അതോടൊപ്പം  തന്നെ,  അതേ അർപ്പണ  മനോഭാവത്തോടുകൂടിത്തന്നെ  ഫലാസക്തിരഹിതമായി  നമ്മുടെ  കർമ്മം ചെയ്യുക.  അപ്പോൾ  അറിവിലുമേറിയറിഞ്ഞിടുന്നവൻ  തന്നുരുവിലുമൊത്തു  പുറത്തുമുജ്ജ്വലിക്കുന്ന”   “കരു”  തെളിഞ്ഞു  കാണാറാകും.  എല്ലാം   പരമാത്മാവിലേക്കുള്ള  അർപ്പണങ്ങളായി  കരുതി  കർമ്മനിരതരാകുക.  അർപ്പണമനോഭാവത്തോടുകൂടിയ – ഫലാസക്തിരഹിതമായ  കർമ്മത്തിനുപരി  ഒരു  ഭക്തിയും  ഇല്ല  എന്നും   ർമ്മിക്കുക  ആവശ്യമാണു്. 
‘ഭക്തിയിൽ ക്കൂടി, ആ  നിഷ്ക്കാമകർമ്മങ്ങളിലൂടെ  സർവ്വഭൂതങ്ങളുടെയും ഉള്ളിൽ  (എല്ലാറ്റിന്‍റെയും  ഉള്ളിൽ)  വിളങ്ങുന്നതും  എല്ലാറ്റിന്‍റെയും  ആദിയും,  മദ്ധ്യവും  അന്തവും’  ആയതും;  ‘അക്ഷരവും  അക്ഷയവും,  വിശ്വതോന്മുഖവും,  കർമ്മഫലവിധാതാവും’  ആയ പരബ്രഹമത്തെക്കുറിച്ചുള്ള  പൂർണ്ണമായ  ജ്ഞാനം  ലഭിക്കും.  ആ ജ്ഞാനത്തെ  ശരണം  പ്രാപിക്കൂ,  അതു  മുക്തിയിലേക്കും നയിക്കും.  “വേദത്തിന്റെ  അദ്ധ്യായന-അദ്ധ്യാപനങ്ങൾ  കൊണ്ടോ  ബുദ്ധിശക്തി  കൊണ്ടോ  വേദാന്തശ്രവണം  കൊണ്ടോ  (മാത്രം)  ആത്മാവിനെ  (ഗുരുദേവൻ  ഇവിടെ  പറയുന്ന  “കരു”വിനെ)  പ്രാപിക്കുവാൻ  സാദ്ധ്യമല്ല.  ആത്മജ്ഞാനത്തിന്നായി  വ്യാകുലതയുണ്ടാകുകയും  അതിന്നായി  സാധനകളനുഷ്ടിക്കുകയും  ചെയ്യുന്ന  ഒരുവന്നു  മാത്രമേ  ആത്മാവിനെ  അറിയാൻ  സാധിക്കുകയുള്ളു.  അങ്ങനെയുള്ള  സാധകന്നു്  ആത്മാവു്  സ്വന്തം  മാഹാത്മ്യത്തെ  വെളിപ്പെടുത്തിക്കൊടുക്കുന്നു”.  ഇതാണു്  കഠോപനിഷത്തു്  ഇതേപ്പറ്റി  പറയുന്നതു്.    സാധനകളാണു്  “അർപ്പണമനോഭാവത്തോടുകൂടിയ – ഫലാസക്തിരഹിതമായ  കർമ്മങ്ങൾ.”
ആത്മോപദേശശതകം  ഒരു  അദ്വൈതവേദാന്തകൃതിയാണു്.  ഒരേ  സമയം  അറിഞ്ഞിടുന്നവന്‍റെ   “ഉള്ളിലും  പുറത്തും  ഉജ്ജ്വലിക്കും” എന്ന പ്രയോഗത്താൽ  ഗുരുദേവൻ  ഇവിടെ  നമ്മിൽ  ദ്വൈതം  ഉണ്ടെന്നും;  രണ്ടിടത്തും  ഉജ്ജ്വലിക്കുന്നതു്  ഒന്നുതന്നെ  എന്ന  ർമ്മപ്പെടുത്തലിലൂടെ  നമ്മെ   ദ്വൈതത്തിൽ  നിന്നും  അദ്വൈതത്തിലേക്കും  നയിക്കുകയും  ചെയ്യുന്നു.
ഉള്ളിലിരിക്കുന്ന  ബോധവും  പുറമേയിരിക്കുന്ന  അറിവും  (അഥവ  പുറമേ  എന്നു  നാം  കരുതുന്ന)  ഒന്നുചേരുമ്പോൾ  ഉണ്ടാകുന്ന  ബോധത്തിന്‍റെ  സൂക്ഷ്മരൂപത്തെയാണു  ഗുരുദേവൻ   “കരു”  എന്ന പേരുകൊണ്ടു  കാട്ടിത്തരുന്നത്.  ഇതിനെ  ഒരു  ഭൗതികമായസ്ഥിതിയായി സങ്കൽപ്പിക്കാതെയിരിക്കുക.  മറ്റൊരുവിധം  പറഞ്ഞാൽ,  ആത്മീയവും  ഭൗതീകവും  ആയ  അവസ്ഥകളെ കോപിപ്പിച്ചു്  അറിവിന്‍റെ  ഏകപ്രവാഹമാക്കുക.  അപ്പോൾ  ദ്വൈതത്തിന്‍റെ  എല്ലാ  സ്വഭാവങ്ങളും  മാഞ്ഞുപോകും.  എന്നാൽ  കഠോപനിഷത്തു  പറയുമ്പോലെ  ഇത്;   ആത്മതത്ത്വത്തെ  അറിയുക  എന്നതു്,  മൂർച്ചയുള്ള  ഒരു  കത്തിയുടെ  വായ്ത്തലയിൽക്കൂടി  നടക്കും പോലെ  വിഷമം  ഉള്ള  ജോലിയാണെന്നും  ർക്കുക.  അതിനു്  വിശിഷ്ടനായ  ഒരു  ഗുരുവിന്റെ  സഹായം  ആവശ്യമാണു്.    ഗുരുദേവൻ   ഗുരുവാണു്,  ആത്മോപദേശശതകവും  അതുപോലെയുള്ള  മറ്റു ഗുരുദേവ  കൃതികളും  ഗുരുവാണികളാണു്.  ചിലപ്പോൾ  ഗുരുദേവനെ മനസ്സിലാക്കാൻ  മറ്റൊരു  ഗുരുവിനെക്കൂടി  തേടേണ്ടതായും  വരാം.

പൗരസ്ത്യദർശനങ്ങളെ  പാശ്ചാത്യരായ  ചില  പണ്ഡിതന്മാർ  നമ്മുടെ  അത്മീയതയെ  ഒരു  “പാലായനവാദം”  എന്നു  പറയാറുണ്ട്.  ഇതു് ഇന്ദ്രീയഗോചരമായ  വാസ്തവികതകളെ  ഉൾക്കെണ്ടുകൊണ്ട്,  അതിൽക്കൂടി  പൗരസ്ത്യ  ദർശനങ്ങളെ  വിലയിരുത്താൻ  ശ്രമിക്കുമ്പോൾ  ഉണ്ടകുന്ന ഒരു  പാകപ്പിഴയാണിതു്.   ഇതു  തന്നെ,  പല  പൗരസ്ത്യരായ  പണ്ഡിതന്മാരും  ചെയ്യാറുണ്ടു്.  പൗരസ്ത്യദർശനങ്ങളെ  ധ്യാനപരമായ   ചിന്തയും  ദാർശനികമായ  തത്ത്വാവലോകനവും  ഉപരിതനമായ  (ഉയർന്ന സ്വഭാവമുള്ള)  മൂല്ല്യങ്ങളെപ്പറ്റിയുള്ളവയാണു്.  ഇന്ദ്രീയഗോചരമായ  ലൗകികതയെ  അളവുകോലാക്കി  പൗരസ്ത്യദർശനങ്ങളെ പ്രത്യേകിച്ചും  ഭാരതത്തിന്‍റെ  ആത്മീയതയെ  അളക്കാൻ  ശ്രമിക്കുമ്പോൾ  ഇതു  സംഭവിക്കുകതന്നെ  ചെയ്യും.  പാശ്ചാത്ത്യരിലൂടെ  നമ്മുടെ  ആത്മീയത  പഠിക്കാൻ  ശ്രമിച്ചാലും  ഇതു  തന്നെ  സംഭവിക്കാം.

ആത്മീയതയെ  സ്വീകരിക്കാൻ,  അതിനെ  ആധാരമാക്കി  മുന്നോട്ടു  പോകുകയാണു  വേണ്ടതു്.  അതാണു  ഗുരുജനങ്ങൾ  അർപ്പണ  മനോഭാവത്തോടുകൂടി  ഫലാസക്തിരഹിതമായി  നമ്മുടെ  കർമ്മം  ചെയ്യുവാൻ  പറഞ്ഞിരിക്കുന്നതു്.  ആയതിനാൽ    കരു”വിനെ  നമ്മുടെ  കണ്ണുകളഞ്ചും  ഉള്ളടക്കിക്കൊണ്ട്  തെരു  തെരെ  വീണുവണങ്ങി  ഓതുകയാണു്  ഇപ്പോഴത്തെ  കർമ്മം.  നമുക്കു  അതു  തുടങ്ങാം.

വായനക്കാർ  അഭിപ്രായം  അറിയിച്ചാൽ  ഉപകാരപ്രദമായിരിക്കും.

===============

ഇവിടെ എഴുതിയിരിക്കുന്ന കാര്യങ്ങൾ ഈ കൃതി  പഠിക്കുമ്പോൾ  എന്നിലുയർന്ന  ചിന്തകളും  ആവയെ  അപഗ്രധിക്കുവാനുള്ള  ശ്രമത്തിൽ താഴെക്കൊടുത്തിരിക്കുന്ന ഉറവിടങ്ങളിൽനിന്നും മനസ്സിലാക്കാൻ  സാധിച്ച അറിവും ചേർന്നതാണു്. ഇതു് എനിക്കു കിട്ടിയ  ഉറവിടങ്ങൾ താഴെക്കൊടുക്കുന്നു.

അവ; നടരാജഗുരു, ചിന്മയാനന്ദസ്വാമികൾ, മധുസൂദന സരസ്വതി എന്നിവരുടെ ഗീതാവ്യാഖ്യാനങ്ങൾ, വിവേകാനന്ദസ്വാമികളുടെ സമ്പൂർണ്ണ കൃതികൾ, ശ്രീ നാരായണ ഗുരുദേവന്‍റെ അനേകം കൃതികൾക്കു് നടരാജഗുരു, ഗുരു നിത്യചൈതന്യ യതി, പ്രെഫ. ബാലകൃഷ്ണൻ നായർ, ശ്രീ എം. ദാമോദരൻ എന്നിവർ എഴുതിയ വ്യാഖ്യാനങ്ങൾ, നിഘിലാനന്ദസ്വാമി, ഗുരു നിത്യചൈതന്യ യതി, ചിന്മയാനന്ദസ്വാമികൾ, മൃഡാനന്ദസ്വാമികൾ, വിദ്യാനന്ദസ്വാമികൾ എന്നീ മഹാത്മാക്കൾ, ആദി ശങ്കരാചാര്യരുടെ കൃതികൾക്കും ഉപനിഷത്തുക്കൾക്കും എഴുതിയ വ്യാഖ്യാനങ്ങൾ, പ്രെഫ. തുറവൂർ വിശ്വംഭരന്‍റെ മഹാഭാരത പര്യടനം, പ്രെഫ. ദേവീ ചന്ദിന്‍റെ കൃതികൾ,  പ്രെഫ. എം. കെ. സാനുവിന്‍റെ  കൃതികൾ, തിരുക്കുറൽ,  തിരുമന്ത്രം ഇവയും; കൂടാതെ, ഇതിൽ പലരുടെയും പ്രഭാഷണങ്ങളും.

© ഉദയഭാനു പണിക്കർ;  ഇതു ഭാഗികമായോ  പൂർണ്ണമായോ  ഉപയോഗിക്കേണ്ടവർ  ലേഖകനുമായി ബം ന്ധപ്പെടുക.)

2012, ഓഗസ്റ്റ് 12, ഞായറാഴ്‌ച

നരനു നരകം വരാതിരിക്കുവാൻ


നരനു  നരകം  വരാതിരിക്കുവാൻ.

(© ഉദയഭാനു പണിക്കർ. ഇതു ഭാഗികമായോ  പൂർണ്ണമായോ  ഉപയോഗിക്കേണ്ടവർ  ലേഖകനുമായി ബം ന്ധപ്പെടുക.)

ഋഷിവര്യന്മാർ വൃക്ഷച്ചുവട്ടിൽ എരുന്നു തപസ്സു ചെയ്യുന്നതായിട്ടാണു സാധാരണ ചിത്രീകരിച്ചു കാണുക. പുരാണങ്ങളിലും ഇതിഹാസങ്ങളിലും കണ്ടുവരുന്നതും അങ്ങനെതന്നെ. തപസ്സിനെപ്പറ്റി ചിന്തിച്ചാൽ, സദാ തപം ചെയ്യുന്ന; എല്ലാം ചെയ്യുന്ന, എന്നാൽ ഒന്നും ചെയ്യുന്നില്ലാ എന്നു തോന്നിപ്പിക്കുന്ന മഹേശ്വരനായ ശിവന്‍റെ രൂപമാണു നമ്മുടെ മനസ്സിൽ  അദ്യം തെളിയുക.
ചുറ്റുപാടുകളിൽ നിന്നും അകന്നുമാറി വനാന്തരങ്ങളിലെ ഗുഹകളിൽ പോയിരുന്നു തപസ്സു ചെയ്യാം. അതുമാത്രം ആണു തപസ്സിനുള്ള മാർഗ്ഗം എന്നാണു് പലരും ധരിച്ചിരിക്കുന്നതും. എന്നാൽ ഗുരുദേവൻ തന്‍റെ ആത്മോപ ദേശശതകത്തിൽ ഒമ്പതാം ശ്ലോകത്തിൽ “തരുവിനടിക്കു തപസ്സുചെയ്തു വാഴുവാ”നാണു പറയുന്നതു്.
“ഇരുപുറവും വരുമാറവസ്ഥയെപ്പൂ-
ത്തൊരു കൊടിവന്നു പടര്‍ന്നുയര്‍ന്നു മേവും
തരുവിനടിക്കു തപസ്സുചെയ്തു വാഴും
നരനു വരാ നരകം നിനച്ചിടേണം.”
എന്തിനാണു് തരുവിനടിക്കു തപസ്സുചെയ്യേണ്ടതു്, എന്താണീ തരുവ്?
തരുവ് എന്നാൽ വൃക്ഷം. തരുവിനടിക്കു തപസ്സു ചെയ്തു വാഴുന്ന നരനു് നരകം വരില്ല എന്നു ഗുരുദേവൻ എഴുതിയിരിക്കുന്നു. എങ്ങനെയുള്ള തരുവിനടിക്കു്? പടര്‍ന്നുയര്‍ന്നു മേവുന്ന തരുവിനടിക്കു്. ആ തരുവോ, വ്യത്യസ്ഥങ്ങളായ, എന്നാൽ ഒന്നിന്‍റെ തന്നെ ഭാഗങ്ങളായ പൂക്കലും പൊഴിയലും തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന തരുവിനടിക്കു്; അതും മനുഷ്യനിൽ ബാഹ്യമായും ആന്തരികവുമായും ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്വപ്ന-സുഷുപ്തി കളെപ്പോലെ. അവയെ എല്ലാം അതിജീവിച്ചു്, പടർന്നു  പന്തലിച്ചു നില്ക്കുന്ന ആ മരത്തിനടിയിലിരുന്നു് തുടരെ തപസ്സു ചെയ്യുക, അതു മുക്തിയിലേക്കു നയിക്കും എന്നാണു് ഗുരുദേവൻ ഇവിടെ കുറിച്ചിരിക്കുന്നതു്.
ഈ തരുവ് ഒരു സാധാരണ തരുവല്ല എന്നു വ്യക്തം, അപ്പോൾ എന്താണീ തരുവ്? ഇതു മറ്റൊന്നുമല്ല, നമ്മുടെ ജീവിതം തന്നെ. പ്രപഞ്ചത്തിന്‍റെ പ്രലോഭനങ്ങളിൽപ്പെട്ടു വിഷയസുഖങ്ങളാൽ ആകൃഷ്ടരായി അഞ്ചു് ഇന്ദ്രീയങ്ങൾക്കും അടിമയായി ജീവിക്കുന്ന നാം ചുറ്റുപാടുകളിൽ നിന്നും അകന്നുമാറി വനാന്തരങ്ങളിലെ ഗുഹകളിൽ പോയിരുന്നു തപസ്സു ചെയ്യാനല്ല ഗുരുദേവൻ പറയുന്നതു്. മറിച്ചു് ആ പ്രപഞ്ചജീവിതമാകുന്ന തരുവിനടിയിൽ തന്നെ ഇരുന്നു തപസ്സുചെയ്യുവാനാണു് ഗുരുവരുൾ. മറ്റൊരു വിധം പറഞ്ഞാൽ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു മാറാതെ തന്നെ തപസ്സുചെയ്യുക.
ജ്ഞാനകർമ്മേന്ദ്രിയങ്ങളെ അടക്കി ജീവിക്കുന്ന ഒരാൾക്കു മാത്രമേ ധ്യാനനിരതനാകാൻ സാധിക്കയുള്ളൂ. ആത്മോപദേശശതകയത്തിലെതന്നെ എട്ടാം ശ്ലോകത്തിൽ ഗുരുദേവൻ ക്രീയാത്മകനായ വേട്ടക്കാരൻ ക്രീയോന്മുഖനായി കിളികളാകുന്ന അഞ്ചു് ഇന്ദ്രീയങ്ങളേയും എയ്തു വീഴ്ത്താൻ നില്ക്കുന്നതായി പറയുന്നു. ആ എയ്തു വീഴ്ത്തലും, വിഷയസുഖങ്ങളിൽ നിന്നും പിന്തിരിഞ്ഞു് കാഗ്രചിത്തനായി ഇവിടെ മരച്ചുവട്ടിലിരുന്നു മൗനിയായി തപസ്സുചെയ്യലും യഥാർദ്ധത്തിൽ ഒന്നു തന്നെയാണു്. നാം ചുവട്ടിലിരിക്കുന്ന ഈ മരം നമ്മുടെ ജീവിതം തന്നെയാണെന്നോർക്കുക.

ചരിത്രത്തിനു ദൃക്ക്സാക്ഷികളാണു് മരങ്ങൾ. മരച്ചുവട്ടിലിരുന്നു ധ്യാനിക്കുന്നവർ ആ ചരിത്രത്തിന്‍റെ ഭാഗവും ആണു്. ആ മരച്ചുവട്ടിൽ ഇരുന്നു ധ്യാനിക്കുന്ന മനുഷ്യജീവി പൂർവ്വകാലചരിത്രത്തിൽ നിന്നും മുക്തനാകാനും അതോടൊപ്പം തന്നെ ഭാവിജീവിതത്തിന്‍റെ ബന്ധനങ്ങളിൽ നിന്നും മുക്തനാകാനും ഉള്ള മാർഗ്ഗമായ ആത്മസാക്ഷാല്ക്കാരത്തിനു് വേണ്ടിതന്നെയാണു് ഇങ്ങനെ ചെയ്യേണ്ടതെന്നാണു് ഗുരുദേവൻ ഇവിടെ സൂചിപ്പിക്കുന്നതു്. ഒരു സാധകനു് ഇങ്ങനയുള്ള ഒരു നിഷ്പക്ഷമായ സമീപനം ആയിരിക്കും നല്ലതെന്നും ഗുരുദേവൻ കാട്ടിത്തരുന്നു. മരത്തിന്‍റെ വേരുകൾക്കും ലതാദികൾക്കും മദ്ധ്യേ രണ്ടിൽനിന്നും അകലാതെയും എന്നാൽ അവയിൽ ആകൃഷ്ടനാകാതെയും അതിരിക്തമായ ഒരു ജീവിതചര്യ സ്വീകരിക്കുന്നവർക്കു മാത്രമേ ഈ സംസാരദുഃഖങ്ങളിൽ നിന്നും മുക്തിനേടാനാകൂ. ഇവിടെ ‘മരത്തിന്‍റെ  വേരുകൾക്കും ലതാദികൾക്കും മദ്ധ്യേ’ എന്നതിനെ ജീവിതത്തിലെ സുഖദുഃഖങ്ങളെയാണു് സൂചിപ്പിക്കുന്നതു്. അവയ്ക്കു മദ്ധ്യത്തിൽ പ്രപഞ്ചത്തിന്‍റെ പ്രലോഭനങ്ങളിൽപ്പെടാതെയും (വൃക്ഷത്തിന്‍റെ ലതാകുസുമഫലങ്ങൾ തന്നെയാണല്ലോ സുഖദുഃഖങ്ങൾ), അന്ധകാരത്തിലേക്കു പോകാതെയും (ഭൂമിക്കടിയിലേക്കു പോകുന്ന വേരുകൾ അന്ധകാരത്തെയും കൂടി സൂചിപ്പിക്കുന്നു.) കർമ്മനിരതനായി, ഒന്നിനാലും ബാധിക്കപ്പെടാതെയും ബംന്ധിക്കപ്പെടാതെയും ഇരുന്നാൽ മാത്രമേ മോക്ഷപ്രാപ്തി ഉണ്ടാകൂ എന്നു സാരം. (സ്വന്തം കർമ്മങ്ങൾ ധർമ്മാടിസ്ഥാനത്തോടുകൂടി ചെയ്യുന്നതിലും വലിയ ഒരു ധ്യാനം  അല്ലെങ്കിൽ തപസ്സ്യ ഇല്ലതന്നെ.)
ശ്വേതാശ്വതരോപനിഷത്തിൽ ഈ ജഗത്തിനെ പൂർണ്ണമാക്കുന്ന പരബ്രഹ്മത്തെ അചലമായി സ്വപ്രകാശത്തിൽ സ്ഥിതിചെയ്യുന്ന വൃക്ഷത്തോടുപമിക്കുന്നുണ്ടു്. ഭഗവത്ഗീതയിലും ഇതുതന്നെ കാണാം. ഗീതയിൽ ഈ വേരുകളെ നമ്മുടെ കർമ്മബന്ധങ്ങളായും ശാഖകളെ വിഷയസുഖങ്ങളായും ഉപമിക്കുന്നു.
ഒരു നിഷ്പക്ഷമായ സമീപനത്തില്ക്കൂടി മാത്രമേ ഒരു സാധകനു് മുന്നോട്ടുപോകാനാകൂ. അപ്പോൾ പരസ്പരവിരുദ്ധമായ പ്രവണതകളെ അതിജീവിച്ചുകൊണ്ടു മാത്രമേ അതിനു സാധിക്കയും ഉള്ളുവല്ലോ. അങ്ങനെയുള്ളവരെ സംസാരദുഃഖങ്ങൾ ബാധിക്കയില്ല.
സംസാരസഗരത്തെ ഒരു ആൽവൃക്ഷമായി രൂപണം ചെയ്യുക നമ്മുടെ ബ്രഹ്മവിദ്യയിൽ സാധാരണമാണു്. കഠോപനിഷത്തിൽ ഇങ്ങനെ കാണാം. അവിടെ സംസാരസാഗരത്തെ ‘അശ്വത്ഥഃ’ എന്നാണു് പറയുന്നതു്. സംസാരമാകുന്ന തരുവിന്‍റെ, അതായത്, അശ്വത്ഥവൃക്ഷത്തിന്‍റെ വേരുകൾ മുകൾഭഗത്തേക്കാണെന്നാണു് കരുതപ്പെടുന്നതു്. ഇതു് ഉയരത്തിൽ സ്ഥിതി ചെയ്യുന്നതെന്നു തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ അതു ശരിയല്ല.
ഒരു സാധാരണ വൃക്ഷം മണ്ണിൽ നിന്നും പോഷകങ്ങൾ ശേഖരിച്ചു  വളരുമ്പോൾ സംസാരമാകുന്ന വൃക്ഷം പോഷകങ്ങളായ അറിവു  സമ്പാദിക്കുന്നതു് പരമാത്മാവിൽ നിന്നും ആണല്ലോ? ഇവിടെ മുകളിൽ  എന്നു പറയുമ്പോൾ ഉന്നതമായ ഒരു തലത്തിൽ എന്നാണു നാം  മനസ്സിലാക്കേണ്ടതു്, ഉയരത്തിൽ എന്നല്ല. നമ്മിൽ നിന്നും ഉന്നതമായ  ഒരു തലത്തിൽ സ്ഥിതിചെയ്യുന്ന പരമാത്മാവിൽ നിന്നും പോഷകങ്ങളായ  അറിവു സമ്പാദിക്കുന്നു എന്നാണിവിടെ അർഥമാക്കുന്നതു്.  പരമാത്മാവിന്‍റെ മഹത്ത്വത്തെ കാണിക്കുവാനാണു് ‘മുകളിൽ’  എന്ന  വാക്കു ഉപയോഗിക്കുന്നതു്. അതുകൊണ്ടാണു് വേരുകളെ മുകളിലേക്ക്  എന്നു  പറുയുന്ന്തും.
മുകളിലേക്കു വേരുകൾ പോകുക എന്നതു സാധാരണമല്ല. അപ്പോൾ ആ  വേരുകൾ മണ്ണിലേക്കു തന്നെ വരാനും വളരുവനും ശ്രമിക്കും. അതു തന്നെയാണു നാം അശ്വദ്ധമരത്തിൽ കാണുന്നതും. ആ താഴേക്കു വരുന്ന  വേരുകളെ അരിഞ്ഞു തള്ളി മുകളിലുള്ള ആത്മജ്ഞാനം നേടാൻ നാം  ലൗകീക സുഖങ്ങളെ എത്രതന്നെ ക്രമീകരിച്ചാലും സാധിക്കില്ല. കാരണം ആത്മീയജ്ഞാനം നേടാതെ നമ്മുടെ ജീവിതത്തിൽ നിന്നും സുഖദുഃഖങ്ങളെ പുറം തള്ളി മോക്ഷം നേടുക സാദ്ധ്യമല്ല. അതുനു് അവയെ പുറം തള്ളാൻ ആത്മീയജ്ഞാനം തന്നെ ആവശ്യമാണു്.  അങ്ങനെ അദ്ധ്യാത്മജ്ഞാനം നേടാനും; ആ നേട്ടത്തിൽ കൂടി നരകം എന്ന  വിഷമമായ അവസ്ഥയെ ഒഴിവാക്കാനും വേണ്ടി സത്യാന്വഷികൾ മരത്തിന്‍റെ  വേരുകൾക്കും ലതാദികൾക്കും (സുഖദുഃഖങ്ങൾക്ക്) മദ്ധ്യേ,  രണ്ടിൽനിന്നും അകലാതെയും എന്നാൽ അവയിൽ ആകൃഷ്ടനാകാതെയും  അതിരിക്തമായ ഒരു ജീവിതചര്യ സ്വീകരിക്കണം. അപ്പോൾ മാത്രമേ  ഈ സംസാരദുഃഖങ്ങളിൽ നിന്നും മുക്തിനേടാനാകൂ. അപ്പോൾ “ഇരുപുറവും വരുമാറവസ്ഥയെപ്പൂ - ത്തൊരു കൊടിവന്നു പടര്‍ന്നുയര്‍ന്നു മേവും - തരുവിനടിക്കു തപസ്സുചെയ്തു വാഴുക” അത്യാവശ്യം തന്നെ. അങ്ങനെ ചെയ്യുന്ന “നരനു വരാ നരകം” എന്നു “നിനച്ചിടേണം.”