2014, നവംബർ 8, ശനിയാഴ്‌ച

ആത്മോപദേശശതകം - നാളിതുവരെ എനിക്കുമനസ്സിലായതു് - മൂന്നാം മന്ത്രം



വെളിയിലിരുന്നു വിവർത്തമിങ്ങു കാണും
വെളിമുതലായ വിഭൂയതിയഞ്ചു മോർത്താൽ
ജലനിധിതന്നിലുയർന്നിടും തരംഗാ-
വലിയതുപോലെയഭേദമായ് വരേണം.

ഒന്നാം ശ്ലോകത്തിലെ അറിവിലുമേറിയറിഞ്ഞിടുന്നവനും, രണ്ടാം ശ്ലോകത്തിലെ ഭാനുമാനും, മൂന്നാം ശ്ലോകത്തിലെ സമുദ്രവും അദ്വൈതത്തെയും;  ഒന്നാം ശ്ലോകത്തിലെ  കണ്ണുകളഞ്ചും, രണ്ടാം ശ്ലോകത്തിലെ അനേകജഗത്തും, മൂന്നാം ശ്ലോകത്തിലെ അനാത്മാവും’, അവിദ്യാപരവും ആയ ഇന്ദ്രീയങ്ങളും, വിഭൂതികളും, തിരമാലകളുംദ്വൈതമല്ലാത്തതിനേയും സൂചിപ്പിക്കുന്നു.

വേദാന്തത്തിൽ ബ്രഹ്മം മാത്രമാണു് സദ്-വസ്തുവായിട്ടുള്ളതു്. മറ്റുള്ളവയെല്ലാം, അതിൽ ക്ഷണികമായി ഉണ്ടായി മറയുന്ന പ്രതീതികൾ മാത്രമാണു്. അവയെ നാം യഥാർത്ഥമായതെന്നു വിശ്വസിച്ചേക്കാം. ഇതിനെയാണു് വിവർത്തംഎന്ന വാക്കുകൊണ്ട് ഗുരുദേവൻ ഇവിടെ സൂചിപ്പിക്കുന്നതു്. നാമെല്ലാം സൗന്ദര്യത്തിന്‍റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാറുള്ള ആകാശത്തിലെ നീലനിറം തന്നെ കണ്ണിന്‍റെ ഒരു ദോഷമായിട്ടാണു് ഇന്നു ഭൗതികശാസ്ത്രം രേഖപ്പെടുത്തുന്നതു്.

ഗുരുദേവൻ ഇവിടെപ്പറയുന്ന ഈ അഞ്ചുവിഭൂതകൾ ആണു പ്രപഞ്ചശ്രഷ്ടിക്കായി ഉപയോഗിച്ചിരിക്കുന്ന ആകാശം, വായൂ, അഗ്നി, ജലം, ഭൂമി ഇവ. ഇവയഞ്ചിന്‍റെയും തന്മാത്രകൾ  ചേർന്നാണു് അഘിലാണ്ഡത്തിലുള്ള  വസ്തുക്കളെല്ലാം തന്നെ ശൃഷ്ടിക്കപ്പെട്ടിരിക്കുന്നതും. ഇവയോ പരബ്രഹ്മം തന്നെ എന്നു നാം കണ്ടു കഴിഞ്ഞു. ഈ പഞ്ചഭൂതങ്ങളുടെ ഓരോന്നിന്‍റെയും തന്മാത്രകളുടെ സൃഷ്ടിയിൽതന്നെ മറ്റുള്ള നാലു ഞ്ചഭൂതങ്ങളുടെയും തന്മാത്രാഭാഗങ്ങളും അടങ്ങിയിരിക്കുന്നു. ശൃഷ്ടിക്കായി ഉപയോഗിക്കപ്പെടുന്ന ഈ തന്മാത്രകളോ, അവ ഈ ശൃഷ്ടിക്കുമുൻപുള്ള ഒരു ശൃഷ്ടിയാണുതാനും. അപ്പോൾ നാം കാണുന്ന ഈ ദൃശൈപ്രപഞ്ചം ശരിക്കും ഒരു വിഭ്രാന്തിയുടെ ഫലം തന്നെയാണു്. അതാണു് മായ. ‘ഭൂതങ്ങൾ എന്നിവിടെ പറയുന്നതിനെ ഭവിച്ചതു്എന്ന അർത്ഥത്തിലാണു് ഇവിടെ എടുക്കേണ്ടതു്. സദ്വസ്തുവിന്‍റെ ഒരു അവസ്ഥാന്തരമായ, അഥവാ രൂപഭാവമാറ്റമായ പഞ്ചഭൂതങ്ങളെയാണു ഗുരുദേവൻ ഇവിടെ വിഭൂതിയഞ്ചുംഎന്ന പദത്താൽ നമുക്കു കാട്ടിത്തരുന്നതു്.

വെളിയിലിരുന്നു നാം കാണുന്നതു് ഇന്ദ്രീയങ്ങൾക്കു ഗോചരമായവ മാത്രം ആണു്. അവ  അനാത്മപരവും അവിദ്യാരൂപമായതും ആണു്. അവ ഭൂതങ്ങളുടെ വിശേഷഭാവങ്ങൾ മാത്രമാണു്. ഇവ ശരിക്കും കടലിൽ നാം കാണുന്ന തിരമാലകൾ പോലെയാണു് - സ്വന്തമായ ആസ്ഥിത്ത്വം ഇല്ലാത്തവ. അവ പ്രതീതിയിൽ മാത്രമേ ഉള്ളൂ എന്നു നാം മനസ്സിലാക്കേണ്ടതാണു്. ഇവയ്ക്കെല്ലാം പ്രകാശം നല്കി പ്രകർഷണം അഥവ ശ്രേഷ്ടത നല്കുന്നതെന്തോ അതാണു് ഉള്ളിലുള്ളതു്. അതില്ലാതെ ഒന്നിനും നിലനില്പ്പില്ല. അതൊന്നുകൊണ്ടു മാത്രമാണു് മറ്റുള്ളതെല്ലാം പൂർണ്ണമാകുന്നതും നിലനില്ക്കുന്നതും. അതിനേക്കാൾ ഉല്കൃഷ്ടമായതോ പൂർണ്ണമായതോ വലുതായതോ ചെറുതായതോ ആയ ഒന്നും തന്നെയില്ല. അതു് അരൂപിയും സുഖദുഃഖങ്ങൾക്കതീതവും ആകുന്നു. അതു ചലിക്കുന്നുണ്ട്, എന്നാൽ ചലിക്കുന്നും ഇല്ല; അതു് അടുത്താണു്, അതേസമയം അകലത്തിലും ആണു്. അത്മജ്ഞാനം നേടാനാഗ്രഹിക്കുന്ന ഏതൊരു വ്യക്തിയുടെയും ലക്ഷ്യം  ആ ആത്മാവിനെ അറിയുക എന്നതാണു്, അങ്ങനെ അറിഞ്ഞുകഴിയുമ്പോൾ അവർക്കു് എല്ലാഭൂതങ്ങളേയും തന്നിലും എല്ലാഭൂതങ്ങളിലും തന്നിൽത്തന്നെയുള്ള ആത്മാവിനെയും അഥവാ പരബ്രഹ്മത്തേയും കാണാൻ സാധിക്കുന്നു.

അവിദ്യയുടേ ഫലാമായുണ്ടാകുന്ന നാനത്ത്വത്തിൽ നിന്നും സത്യസ്വരൂപിയായ ഏകത്ത്വത്തെ സാക്ഷാത്കരിച്ച  ജ്ഞാനി ശോകമോഹങ്ങൾക്കടിമപ്പെടില്ല. അങ്ങനെയുള്ളവരെ സംസാരവും ബാധിക്കില്ല.  അങ്ങനെയുള്ള ജ്ഞാനം നേടുക എന്നതായിരിക്കണം മനുഷ്യജീവിതലക്ഷ്യം. ശേതാശ്വതരോപനിഷത്തിലും ഈശാവാസ്യോപനിഷത്തിലും  ഭഗവത്ഗീതയിലും ഈ കാര്യങ്ങൾ കാണവുന്നാതാണു്.

(ഇവിടെ എഴുതിയിരിക്കുന്ന കാര്യങ്ങൾ ഈ കൃതി  പഠിക്കുമ്പോൾ  എന്നിലുയർന്ന  ചിന്തകളും  ആവയെ  അപഗ്രധിക്കുവാനുള്ള ശ്രമത്തിൽ താഴെക്കൊടുത്തിരിക്കുന്ന ഉറവിടങ്ങളിൽനിന്നും മനസ്സിലാക്കാൻ  സാധിച്ച അറിവും ചേർന്നതാണു്. ആ ഉറവിടങ്ങൾ ഇവയാണു്;  തിരുവള്ളുവർ, ശ്രീ നാരായണ ഗുരുദേവൻ, നടരാജഗുരു, ചിന്മയാനന്ദസ്വാമികൾ, മധുസൂദന സരസ്വതി സ്വാമികൾ, വിവേകാനന്ദസ്വാമികൾ, ഗുരു നിത്യചൈതന്യ യതി, പ്രെഫ. ബാലകൃഷ്ണൻ നായർ, ശ്രീ എം. ദാമോദരൻ, നിഘിലാനന്ദസ്വാമികൾ, മൃഡാനന്ദസ്വാമികൾ, വിദ്യാനന്ദസ്വാമികൾ, ആദി ശങ്കരാചാര്യർ, പ്രെഫ. തുറവൂർ വിശ്വംഭരൻ, പ്രെഫ. ദേവീ ചന്ദ്, പ്രെഫ. എം. കെ. സാനു.)

© ഉദയഭാനു പണിക്കർ;  ഇതു ഭാഗികമായോ  പൂർണ്ണമായോ  ഉപയോഗിക്കേണ്ടവർ  ലേഖകനുമായി ബംന്ധപ്പെടുക.)

2014, നവംബർ 6, വ്യാഴാഴ്‌ച

സനാതനധർമ്മം, ഹിന്ദുമതം, ബ്രഹ്മവിദ്യ.

                                                                                                                    © ഉദയഭനു പണിക്കർ

ഹിന്ദുമതംഎന്നൊരു മതം ഉണ്ടോ? ഭാരതത്തിന്റെ ആത്മീയത ഹിന്ദുമതംഎന്നാണോ അറിയപ്പെടേണ്ടതു്? വേദങ്ങളിലെങ്ങും ഹിന്ദുമതംഎന്നൊന്നിനെപ്പറ്റി ഒന്നും പറയാത്തസ്ഥിതിക്കു് എങ്ങനെ ഈ ഹിന്ദുമതംപൊന്തിവന്നു?



മതംഎന്നൊരു വാക്കു് തന്നെ സംസകൃതഭാഷയിൽ ഇല്ല. അവിടെയുള്ളതു് മതഎന്ന വാക്കാണു്. മലയാളത്തിലാണു് മതംഎന്ന വാക്കുള്ളതു്. അവയുടെ അർത്ഥങ്ങളിൽ  ആംഗലേയത്തിലെ Religion” എന്ന വാക്കു് ഉപയോഗിച്ചുതുടങ്ങിയതും മറിച്ചു് Religion” എന്ന വാക്കിന്റെ അർത്ഥമായി രണ്ടുവാക്കുകളേയും ഉപയോഗിച്ചു തുടങ്ങിയതും ഭാരതത്തിലേക്കു് സ്വന്തം Religion” ആളുചേർക്കാൻ വന്നവർ ആണുതാനും. അവർ തന്നെയാണു്മതഎന്ന സംസകൃതവാക്കിന്റെയുംമതംഎന്ന മലയാളവാക്കിന്റെയും അർത്ഥം Religion” എന്നാണെന്നും എഴുതി വച്ചതും. സ്വന്തം Religion” ലേക്കു് ആളിനെച്ചേർത്തു് എണ്ണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി വന്നവർക്കും എങ്ങനെയും എണ്ണം വർദ്ധിപ്പിക്കുക ആയിരിന്നു ലക്ഷ്യം. ലക്ഷ്യത്തോടുകൂടി വന്ന അതേ പാതിരിമാർ തന്നെയാണു് മിക്ക ഭാരതീയഭാഷകളിൽ നിന്നും ആംഗലേയത്തിലേക്കും തിരിച്ചിങ്ങോട്ടും ഉള്ള മൊഴിമാറ്റങ്ങൾ അദ്യകാലത്തു നടത്തിയതും. അവർ എഴുതിവച്ച മൊഴിമാറ്റങ്ങൾ അവരുടെ ഉദ്ദേശം സാധിച്ചെടുക്കുവാനുള്ളതായിരിന്നു. അതു ശരിയാകണം എന്ന ആവശ്യമോ ചിന്തയോ അവർക്കില്ലായിരിന്നു. അവർക്കതു് ആവശ്യവും ഇല്ലായിരിന്നു.  അവരുടെ ആവശ്യം മതത്തിൽ എണ്ണം കൂട്ടുക എന്നതായിരിന്നു. അതിനുവേണ്ടി അവർ ഈ മൊഴിമാറ്റങ്ങളേയും ഉപയോഗിച്ചു. അതു മനസ്സിലാക്കാതെ നമ്മുടെ പൂർവ്വികർ അർത്ഥങ്ങൾ സ്വീകരിച്ചു. അവിടെയാണു കുഴപ്പം ഉണ്ടായതും.



സനാതനം ആയ നമ്മുടെ ധർമ്മത്തെ, നമ്മുടെ ബ്രഹ്മവിദ്യയെ; അവർ Religion” അയി ചിത്രീകരിച്ചു. കാരണം പ്രധാനമായും രണ്ടായിരിന്നു. ഒന്നു് അവർക്കു് അങ്ങനെ സനാതനമായ ഒരു ധർമ്മം, ആത്മാവിന്റെ അഥവ ബ്രഹ്മത്തിന്റെ വിദ്യ (ആത്മവിദ്യ അഥവ ബ്രഹ്മവിദ്യ) എന്നൊന്നു് ഇല്ലായിരിന്നു.  അവർക്കു് ഉണ്ടായിരുന്നതു് Religion” മാത്രം ആയിരിന്നു. അപ്പോൾ നമ്മുടേതും അവർ ഒരു Religion” അക്കി. അങ്ങനെ ചെയ്തതിനു് മറ്റൊരു കാരണവും ഉണ്ടായിരിന്നു. മുകളിൽ സൂചിപ്പിച്ച, അവരുടെ Religion” ലേക്കു് ആളുകളെ ചേർക്കുക എന്നതായിരിന്നു അതു്. അങ്ങനെ ആളെടുക്കുവാൻമതം മാറ്റംആണു് ചെയ്യുന്നതെന്നു് നമ്മുടെ പൂർവ്വികരെ ധരിപ്പിക്കുകയായിരിന്നു റ്റവും നല്ല മാർഗ്ഗം. അതിനായി നമ്മുടെ ആത്മീയത ഒരു മതം ആണെന്നു സ്ഥാപിക്കുക, അതു് അവരുടെ മതത്തെക്കാൾ മോശമായതാണെന്നും സ്ഥാപിക്കുക. ഇതു രണ്ടും അവരുടെ പദ്ധതിയുടെ വിജയത്തിനു് ആവശ്യമായിരിന്നു.  എന്നിട്ടു് അതുപയോഗിച്ചു് അവരുടെ ആവശ്യം നിറവേറ്റുക. അതായിരിന്നു അവരുടെ ലക്ഷ്യം. അതിനു് ഇവയിൽ എളുപ്പമായ മറ്റൊരു മാർഗ്ഗം ഇല്ലാ എന്നവർ മനസ്സിലാക്കിയിരുന്നു. അതിനുള്ള തെളിവുകൾ ആ വിദേശികൾ നടത്തിയ അവരുടെ ആന്തരികമായ ആശയവിനിമയ രേഖകളിൽ (എഴുത്തുകുത്തുകളിൽ) കാണാം. അവരുടെ ലക്ഷ്യം അവർ നേടിയെടുത്തു. നമ്മുടെ പൂവ്വികർ തുടങ്ങിയ മതം മാറ്റംനമ്മ ഇന്നും തുടരുന്നു.



നമ്മുടെ ആത്മീയതയെത്തന്നെ പല മതങ്ങളായി (ചിലർ പറയുന്ന - ഭാരത്തിൽ ഉണ്ടായിരിന്നു എന്നു പറയുന്ന - എട്ടു മതങ്ങളായി) തിരിച്ചതും അങ്ങനെ വന്ന പാതിരിമാർ തന്നെ ആയിരിന്നു എന്നതിനുള്ള തെളുവുകളും അവരെഴുതിയ നിഘണ്ടുക്കളും മറ്റു ഗ്രന്ധങ്ങളും അവരുടെ ആന്തരിക ആശയവിനിമയ രേഖകളും യുക്തിഗതമായി പഠിച്ചാൽ മനസ്സിലാക്കാം.



മതംഎന്ന മലയാളം വാക്കിനു് ഭാരതീയരായ പണ്ഡിതർ റ്റവും വ്യക്തമായിക്കൊടുത്തിരിക്കുന്ന അർത്ഥം നോക്കുക. ഒരു തത്ത്വസംഹിതയിലോ ഒരു ആചാര്യന്റെ ഉപദേശങ്ങളിലോ ഒരു പ്രവാചകന്റെ വാക്കുകളിലോ വിശ്വസിക്കുന്ന ജനങ്ങൾ പിന്തുടരുന്ന ആചാരങ്ങൾ ജീവിതകൃമം, ആരാധനാരീതികൾ എന്നിവയെ കുറിക്കുന്ന പദം.  അവരുടെ Religion” എന്ന വാക്കിന്റെ അർത്ഥവും ഇതു തന്നെ. അപ്പോൾ Religion” അല്ലെങ്കിൽ മതം എന്നാൽ ഒരു തത്ത്വസംഹിതയിലോ ഒരു ആചാര്യന്റെ ഉപദേശങ്ങളിലോ ഒരു പ്രവാചകന്റെ വാക്കുകളിലോ വിശ്വസിക്കുന്ന ജനങ്ങൾക്കു്; അങ്ങനെയുള്ള ആചാരങ്ങൾ ജീവിതകൃമം, ആരാധനാരീതികൾ മുതലായവ പിന്തുടരുന്നവർക്കുള്ള പേരാണു്. അവരെ തിരിച്ചറിയാനുള്ള ഒരു സജ്ജ അഥവാ കവചം മാത്രം ആണതു്.



ഭാരതത്തിന്റെ സനാതനംആയ ബ്രഹ്മവിദ്യ ഒരു” (കമായ) തത്ത്വസംഹിതയല്ല. പലേ തത്ത്വസംഹിതകളുടെ ഒരു സമാഹാരം ആണു് എന്നു വേണമെങ്കിൽ പറയാം. അവ ഒരു ആചാര്യന്റെ ഉപദേശങ്ങൾ മാത്രം അല്ല. (നമ്മുടെ ആചാര്യന്മാർ പ്രവാചകരും അല്ല.) അനേകം ആചാര്യന്മാരുടെ ഉപദേശങ്ങളാണു്. അവയൊന്നും തന്നെ വെറും വിശ്വാസങ്ങളല്ല. നമ്മുടെ ആത്മീയതയിൽ, അതായതു് ബ്രഹ്മവിദ്യയിൽ വിശ്വാസത്തിനു യാതൊരുവിധമായ സ്ഥാനവും ഇല്ല. ഇവിടെ എല്ലാ ആചാര്യന്മാരും ജ്ഞാനസമ്പാദനത്തിലൂടെ നേടുന്ന യുക്തിപൂർവ്വമായ അറിവുപയോഗിച്ചു് ചിന്തിച്ചു് വിശകലനം ചെയ്തു് യുക്തമായതിനെ സ്വീകരിക്കാനാണു് പഠിപ്പിക്കുന്നതു്. അപ്പോൾ അവിടെ ഒരു ആചാര്യന്റെയോ വ്യക്തിയുടേയോ “Idea, opinion, belief, view, Advice, Instruction, Doctrine” ഇവയ്ക്കു് തനതുമാത്രമായ ഒരു സ്ഥാനം ഇല്ല. അവ അറിവു നേടാനുള്ള ഉപാധികൾ മാത്രം ആണു്.  “Creed, Religious belief,” ഇവയ്ക്കും തനതുമാത്രം ആയ ഒരു സ്ഥാനവും ഇല്ല. അങ്ങനെയാകുമ്പോൾ ഇതു് ബ്രഹ്മവിദ്യ ആയാലും സനാതനധർമ്മം ആയാലും ഇതൊരു മതമല്ല.