(ഞാന്‍ അറബിനാട്ടിലും
മറ്റുവെളിനാടുകളിലും പോയി പണി എടുക്കുന്നവരും എടുത്തിരുന്നവരും ആയ പരിശ്രമശാലികളായ എല്ലാവരേയും
ബഹുമനിക്കുന്നു. എന്നാല്‍ അതേ സമയം അവരും മറ്റുള്ളവരും ചെയ്യുന്ന അഥവാ
ചെയ്യാതിരിക്കുന്ന ചിലകാര്യങ്ങള്‍ എങ്ങനെ നാടിനേയും നാട്ടുകാരേയും ബാധിക്കുന്നു എന്നു കാട്ടാനാണു
ശ്രമിച്ചതും ശ്രമിക്കുന്നതും.)
അംബാനികള്‍ എങ്ങനെ പണക്കാരായി? അവരുടെ അച്ഛന്‍ വളരെ കഷ്ടപ്പെട്ടു പണിയെടുത്താണു പണം ഉണ്ടാക്കി പണക്കാരനായി എന്നാണറിവു്. ഇപ്പോഴത്തെ അംബാനികളും പണിയെടുക്കുന്നു. പിന്നെ പൊതു സ്വത്തായ എണ്ണ അവര്‍ അമിതലാഭത്തിനു വിറ്റ് കൊള്ളലാഭം ഉണ്ടാക്കുന്നു എന്നാണു പരാതി; എന്റെ അറിവിൽ അതു വളരെ ശരിയാണു താനും.
എന്നാല്‍
ഈ പൊതു സ്വത്ത് എങ്ങനെയാണവരുടെ കയ്യിലെത്തിയതെന്നു ചിന്തിക്കുക. ൧൯൪൭(1947)
മുതല്‍ ജനങ്ങള്‍ തന്നെയാണല്ലോ ഭാരതം ഭരിക്കുന്നതു്. അപ്പോള്‍ പൊതുസ്വത്ത് ആംബാനികളുടെ കയ്യിലായതിനു കാരണക്കാര്‍ ജനങ്ങള്‍ തന്നെയല്ലേ? അതെ; ഭരിക്കാന്‍ അര്‍ഹതയും കഴിവും ഇല്ലാത്തവരെ ഭരണത്തില്‍ കയറ്റുന്നതിനാൽ ജനങ്ങൾ
തന്നെയാണതിനു കാരണക്കാർ. ആ കാരണത്താൽ
തന്നെ കുറ്റക്കാരും
അവർതന്നെ. അവർ
ഭരണത്തിലേറ്റിയ രാഷ്ട്രീയക്കാരുടെ ദുഃര്‍ഭരണം കാരണം ഒന്നും
വേണ്ടവിധം നടക്കുന്നില്ല. അപ്പോള്‍ വേണ്ടവിധം നല്ലരീതിയില്‍ നടത്താനെന്നു പറഞ്ഞ് വ്യവസായങ്ങളെല്ലാം
അംബാനിമാരെപ്പോലെയുള്ളവരുടെ
കമ്പനികളുടെ കയ്യില്‍ കൊടുക്കുന്നു – അമിതമായ കോഴവാങ്ങിക്കൊണ്ട്. കാര്യങ്ങള്‍ നടത്താൻ
വേണ്ടി ഉദ്യോഗസ്ഥന്മാര്‍ക്കും കൊടുക്കണം “കോഴ”, ഈ ആംബാനികൾ. ചിലര്‍ ഇതിനു "കിമ്പളം" എന്നു പറയും.
അപ്പോള്‍ അംബാനിമാര്‍ അവർ കൊടുത്ത
ആ "കിമ്പളവും" "കോഴയും" കൂടി ജനത്തിന്റെ കയ്യില്‍ നിന്നും വിലയായി
വാങ്ങുന്നു. അതുകൊണ്ട്
ജനം
വളരെ വില കൊടുക്കണ്ടതായും വരുന്നു. മറ്റും പല
കുഴപ്പങ്ങളും ഉണ്ടാകുന്നു.
ഈ എണ്ണഖനികളൊന്നും
അംബാനി തോക്കു ചൂണ്ടി
ബലമായി പിടിച്ചു വാങ്ങിയതല്ലല്ലോ? അവര്‍ക്കു കൊടുത്തതല്ലേ? അവര്‍ അവിടെ ജോലിചെയ്തു എണ്ണ ഉല്പാദിപ്പിച്ചു വില്‍ക്കുന്നു. ജോലിക്കാര്‍ക്കു ശമ്പളം കൊടുക്കുന്നു. അവരുടെ ജോലിക്കുള്ള
പ്രതിഫലം അവരും എടുക്കുന്നു.
രാഷ്ട്രീയക്കാര്‍ കൈക്കൂലിവാങ്ങാതെയിരുന്നാല്‍, ഉദ്യോഗസ്ഥര്‍ "കിമ്പളം" വാങ്ങാതെയിരുന്നാല്‍; സാധാരണക്കാര്‍ ഇത്രയധികം വിലകൊടുക്കണ്ടതായി വരില്ല.
ഈ ദുര്‍നടപടികളെ ആരെങ്കിലും എതിര്‍ക്കുന്നുണ്ടോ? ഇല്ല. തന്നെയുമല്ല ഈ കപടരാഷ്ട്രീയക്കാരെത്തന്നെ വീണ്ടും വീണ്ടും തിരഞ്ഞെടുത്തുവിടും. അവര്‍ വീണ്ടും കൈക്കൂലിയും കോഴയും വാങ്ങി സമ്പാദിക്കും. ഇടയ്ക്കിടെ പൻചാരവാക്കും
പറഞ്ഞു
വരുന്ന അവസരവാദി രാഷ്ട്രീയക്കാരേയും തിരഞ്ഞെടുത്തുവിടും. അവരും കയറി അംബാനിമാർക്കും റ്റാറ്റാമാർക്കും എന്തെങ്കിലും
കുറേ കൊടുത്തിട്ട്, കൈ പോള്ളുമ്പോൾ (ചിലപ്പോൾ
പൊള്ളും എന്ന ചിന്ത മനസ്സിൽ വരുമ്പോൾ
ഇട്ടെറിഞ്ഞിട്ട് ഇറങ്ങിപ്പോകും. പൊതുജനം വീണ്ടും അമിതമായ വിലകൊടുത്തു സാധനങ്ങള്‍ വാങ്ങേണ്ട ഗതികേടില്‍ തന്നെ തുടരും.
എന്നാല്‍ ഈ കൈക്കൂലിയേയും കോഴയേയും എതിര്‍ക്കുന്നുണ്ടോ? അതുമില്ല. കൂടാതെ കാപട്യം
കാട്ടി എല്ലാം ശുദ്ധീകരിക്കാം എന്നു പറഞ്ഞുവരുന്ന കാപട്ട്യക്കാരനും കൊടുക്കും
നാടു നശിപ്പിക്കാനുള്ള അവസരം.
കാര്യങ്ങള്‍ ചെയ്യാന്‍ മുന്നോട്ടു വന്ന വ്യവസായി
കൊള്ളലാഭം എടുക്കുന്നു എന്നു പരാതി
പറയുന്നു. തിരഞ്ഞെടുപ്പു വരുമ്പോള്‍ ശരിയായ കുഴപ്പക്കാരനായ (പഴയതും പുതിയതും)
ആയ "കൈക്കൂലി" വീരന്മാരേത്തന്നെ നാടുഭരിക്കാൻ
(അതോ കുട്ടിച്ചോറാക്കാനോ?) തിരഞ്ഞെടുത്തുവിടും. എന്നിട്ടു വ്യവസായികളെ കുറ്റം പറയും.
എന്നാല്‍ സ്വന്തമായി ഒരു വ്യവസായമോ
നിര്‍മ്മാണമോ നടത്തുമോ അതും ഇല്ല.
മറ്റുള്ളവര്‍ക്കും ചെയ്യാമല്ലോ അംബാനികളും റ്റാറ്റാകളും
ബിർലാകളും ചെയ്യുന്നതു പോലെ വ്യവസായങ്ങൾ? എന്താണാരും ചെയ്യാത്തത്? പ്രയഗ്നിക്കാന്‍ വയ്യാ എന്നതാണു കാരണം എന്നാണെനിക്കു മനസ്സിലായത്. നമ്മില്‍ ആര്‍ക്കുവേണമെങ്കിലും ചെയ്യാവുന്നതാണല്ലോ അംബാനിമാര്‍ ചെയ്യുന്നതൊക്കെ. എന്നാല്‍ ചെയ്യുന്നില്ല. ആംബാനികള്‍ പണി എടുക്കുന്നു,
(നേരിട്ടു പണിയേടുക്കുന്നതു മാത്രം
അല്ല പണീ. പണി എടുപ്പിക്കുക എന്നത്
നേരിട്ടു പണിയെടുക്കുന്നതിലും ദുഷ്ക്കരമായ പണിയാണെന്നോർക്കുക); അതില്‍ നിന്നും ലാഭം ഉണ്ടാക്കി
മണിമാളികകള്‍ വച്ചു ജീവിക്കുന്നു. അതിനുള്ള കഴിവില്ലാത്ത നാം കൊച്ചു
വീടുകളില്‍ (ചിലർ കൊച്ചുമണിമാളികകളിലും) കഴിയുന്നു. എന്നിട്ട് മണിമാളികകളിൽ
താമസിക്കുന്നതിനവരെ കുറ്റം പറയുന്നതിലെന്താണര്‍ത്ഥം? അതിനുപകരം സമ്മതിദാനാവകാശം ഉപയോഗിച്ചു രാഷ്ട്രീയക്കാരെ നീയന്ത്രിക്കയല്ലേ വേണ്ടത്?
കേരളത്തില്‍ ചുമ്മാതെയിട്ടിരിക്കുന്ന കൃഷിസ്ഥലങ്ങളില്‍
കൃഷിചെയ്താല്‍ ജീവിത മാര്‍ഗ്ഗം ഉണ്ടാക്കാം. നല്ല കൃഷിരീതികൾ ഉപയോഗിച്ചു
കൃഷി ചെയ്താൽ രാസവിഷം
ഇല്ലത്ത ആരോഗ്യദായനികളായ ആഹാരസാധാനങ്ങൾ
ഉല്പ്പാദിപ്പിക്കാം. അപ്പോൾ ആശുപത്രിയിലും
ഭിഷഗ്വരനും കൊടുക്കുന്ന പണവും ലാഭിക്കാം. വലിയ മണിമാളികകളുണ്ടാക്കി സുഖിച്ചു
ജീവിക്കയും ചെയ്യാം.
എന്നാല്‍ മലയാളിക്കതു വയ്യാ. അവര്‍ക്കു
കേരളത്തില്‍ പണി ഒട്ടും
ചെയ്യാന്‍ വയ്യ. കേരളത്തിനു വെളിയില്‍ പോയാല്‍ അംബാനിക്കു വേണ്ടിയും റ്റാറ്റായിക്കു വേണ്ടിയും പണിയേടുക്കും. മറ്റാര്‍ക്കും വേണ്ടിയും പണിയേടുക്കും. പെട്ടന്നു കൂടുതല്‍ പണം ഉണ്ടാക്കി
മണിമാളിക പണിയാന്‍ അറബിനാട്ടിലേക്കു പോകും.
അറബിനാട്ടിലെത്തിയാല്‍ എന്തുപണിയും
എടുക്കും. അടിമവേലപോലും ചെയ്യും. അങ്ങനെ കഷ്ടപ്പെട്ടുണ്ടാക്കിക്കൊണ്ടുവരുന്ന കാശു കൊടുത്തു കൃഷിചെയ്യേണ്ടുന്ന
സ്ഥലം വാങ്ങി ഒരു
ചെറിയ മണിമാളിക പണിയും, ഒരു പത്തോ പത്രണ്ടോ (ഇല്ലങ്കില്‍ ഒരു ആറു) കിടപ്പറകളെങ്കിലും ഉള്ള ഒന്നു. എന്നിട്ടു
അതു പൂട്ടിയിട്ടിട്ടു വീണ്ടും പോകും മണലാരണ്യത്തില്‍
പണിയെടുക്കാന്‍. മാളികയല്ലേ ഉള്ളൂ. ആഹാരത്തിനൊന്നും ഇല്ലല്ലോ? എന്നാല്‍ ആവശ്യമില്ലാത്ത വീടിനു പകരം ചുമ്മാതെ കിടക്കുന്ന
മണ്ണിൽ കൃഷി ചെയ്താൽ,
ഒരു വ്യവസായം തുടങ്ങിയാല്‍ സ്വന്തം ജീവിതത്തിനുള്ള വരുമാനം ആകും. ചിലപ്പോള്‍ മറ്റു ചിലര്‍ക്കുംകൂടി
ജീവിത മാര്‍ഗ്ഗം ഉണ്ടാക്കാനുള്ള അവസരവും
നൾകാനാകും. അതും ചെയ്യില്ല. പക്ഷെ അംബാനിയേയും റ്റാറ്റായേയും കുറ്റപ്പെടുത്തും. നാടുഭരിക്കാന്‍ കഴിവും അറിവും ഉള്ളവരെ
തിരഞ്ഞെടുക്കുമോ? അതുമില്ല. എന്നാല്‍ ചിലര്‍ വ്യവസായങ്ങള്‍ തുടങ്ങുന്നും ഉണ്ടെന്നതൊരു
ആശ്വാസകരമായ കാര്യം തന്നെ. എന്റെ ഒരു സ്നേഹിതന്റെ രണ്ടുമക്കള്‍ പത്തു വര്‍ഷത്തോളം അറബിനാട്ടില്‍ പണിയെടുത്തു. ഉണ്ടാക്കിയ പണവുമായി നാട്ടില്‍ വന്നു ഓരോ ചെറിയ
വീടും വച്ചു, രണ്ടാളും ചേർന്നു്
ഒരു ചെറിയ
വ്യവസായവും തുടങ്ങി. മറ്റു രണ്ടാളുകള്‍ക്കുകൂടി ജോലിയും കൊടുത്തു. അങ്ങനെ നാലു
കുടുംബങ്ങള്‍ക്ക് ജീവിതമാര്‍ഗ്ഗമാക്കി. മറ്റൊരു സ്നേഹിതന്റെ മകനും മരുമകളും അതുപോലെ
അറബിനാട്ടിലെ പണി നിറുത്തി
ഉള്ള പണവുമായി ഭാരതത്തിൽ
തിരിച്ചുവന്നു ഒരു വ്യവസായം
ആരംഭിച്ചു. അതിലൂടെ അവർ ഒരു
ഡസനിലധികം ആളുകൾക്കു്
തൊഴിലവസരവും ഉണ്ടാക്കിക്കൊടുത്തു. അവരാരും തന്നെ അംബാനിയെയോ റ്റാറ്റായേയോ
ബിർലായേയോ കുറ്റം
പറയുന്നില്ല. ഒരു പക്ഷെ ഭാവിയിലെ അംബാനിമാരും റ്റാറ്റാകളും
ബിർലാകളും ആകാനായിരിക്കും
അവരുടെ ശ്രമം. അപ്പോള്‍ കുറ്റം പറഞ്ഞിരിക്കുന്നതിനവര്‍ക്കു
സമയം ഉണ്ടാകില്ലല്ലോ!!!!!!!!!!!!
© ഉദയഭാനു പണിക്കർ; ഇതു ഭാഗികമായോ
പൂർണ്ണമായോ ഉപയോഗിക്കേണ്ടവർ ലേഖകനുമായി ബം ന്ധപ്പെടുക.)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ