2014, മാർച്ച് 15, ശനിയാഴ്‌ച

ഇന്നത്തെ ചിന്താധാരകള്‍; മാര്‍ച്ച് ൧൬, ൨൦൧൪



1. ശ്രീമാന്‍ നരേന്ദ്രമോദി വാരണാസിയില്‍ മത്സരിക്കുന്നതു ഗുജറാത്തിലെങ്ങും നിന്നാല്‍ ജയിക്കാന്‍ സാദ്ധ്യത ഇല്ലാത്തതിനാലാണെന്നു ചില പണ്ഡിതന്മാര്‍ പറയുന്നു. വര്‍ഷങ്ങളോളം തുടര്‍ച്ചയായി ഭരിക്കാന്‍ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ട ഗുജറത്തില്‍, അദ്ദേഹത്തിനു ജയിക്കാന്‍ പറ്റിയ ഒരു നിയോജകമണ്ഡലം ഇല്ലാ എന്നു ബുദ്ധിയുള്ളവര്‍ ചിന്തിക്കും എന്നു തോന്നുന്നില്ല. ഗുജറാത്തിലെവിടെ നിന്നാലും തനിക്കു ജയിക്കാന്‍ സാധിക്കും എന്നും, എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്കും, തന്നെ ഭാരതത്തിന്റെ നേതാവായിക്കാണാന്‍ ആഗ്രഹിക്കുന്നുവേ എന്നറിയുവാന്‍ വേണ്ടിയാകം വാരണാസിയില്‍ മത്സരിക്കുന്നത് എന്നു കരുതുകയല്ലേ ബുദ്ധിമാന്മാര്‍ക്കു യോജിക്കുക?


2. കാലത്തിനും ചുറ്റുപാടിനും അനുസരിച്ചു മഹാത്മാക്കള്‍ പറഞ്ഞ വാക്കുകളെ സ്ഥാനത്തും അസ്ഥാനത്തും പലരും എടുത്തു പ്രയോഗിക്കും. അങ്ങനെ ചെയ്താല്‍ തങ്ങളെയും വിദ്വാന്മാരായി ജനം അംഗീകരിക്കും എന്നാണു ഇക്കൂട്ടര്‍ കരുതിയിരിക്കുന്നതെന്നു തോന്നുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ